രസതന്ത്രം വിഭാഗം അണുമുക്ത ലായനി നിര്‍മ്മിച്ചു

0

കൊറോണ വൈറസ് പ്രതിരോധത്തിനായി അണുവിമുക്ത ലായനി നിര്‍മ്മിച്ചു സൗജന്യമായി നല്‍കി മാതൃകയാവുകയാണ് സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് കോളേജ് അധ്യാപകര്‍. കോളേജിലെ രസതന്ത്രം വിഭാഗം അധ്യാപകരാണ് കോളേജ് ലാബില്‍ അണുവിമുക്ത ലായനി തയ്യാറാക്കി നല്‍കുന്നത്. നഗരസഭയ്ക്കും, പൊലീസ് സേനയ്ക്കുമാണ് നിലവില്‍ അണുവിമുക്ത ലായനി നല്‍കിയത്.

കൊറോണ വൈറസ് ഭീതി നിലനില്‍ക്കെ പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് കോളേജ് അധ്യാപകര്‍ അണുവിമുക്തലായനി തയ്യാറാക്കി നല്‍കുന്നത്. കോളേജിലെ രസതന്ത്രം വിഭാഗം അധ്യാപകരാണ് കോളേജ് ലാബില്‍ ലായനി തയ്യാറാക്കുന്നത്. ഇതിനുള്ള ചെലവ് അധ്യാപകരാണ് സ്വന്തം നിലയില്‍ വഹിക്കുന്നത്. നിലവില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ, പൊലീസ് സേന എന്നിവര്‍ക്കാണ് ലായനി തയ്യാറാക്കി നല്‍കിയത്. പൊതുവിപണിയില്‍ അണുവിമുക്ത ലായനിക്ക് ക്ഷാമം നേരിടുന്ന അവസ്ഥയില്‍ കോളേജ് അധ്യാപകരുടെഈ മാതൃകാ പ്രവര്‍ത്തനം ഏറെ സഹായകരമാവുകയാണ്. അണുവിമുക്ത ലായനി നിര്‍മ്മാണത്തിന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശാന്തി ജോര്‍്ജ്ജ്, ബര്‍സാര്‍ ജോണ്‍ മത്തായി നൂറനാള്‍, ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് റ്റി. ലതാദേവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!