വിലവര്‍ദ്ധനവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ സ്‌കൂള്‍ പിടിഎ കള്‍

0

നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ സ്‌കൂള്‍ പിടിഎകള്‍ പ്രതിസന്ധിയില്‍. വിലകുറയാതെ മാസങ്ങളോളമായി പച്ചക്കറിയുടെ വില തുടരുന്നതും മറ്റു സാധനങ്ങളുടെ വില നാള്‍ക്കു നാള്‍ മേലോട്ടുയരുന്നതുമാണ് ഉച്ചഭക്ഷണം നല്‍കാന്‍ ചുമതലപ്പെട്ട പി ടി എ കളെ പ്രതിസന്ധിയിലാക്കുത്.വിദ്യാര്‍ത്ഥികള്‍ കുറവുള്ള എല്‍ പി സ്‌കൂളുകളെയാണ് പ്രതിസന്ധി രൂക്ഷമാക്കുത്.
ഒരു കിലോ തക്കാളിക്ക് വില 50 രൂപ,പടവലം 40 രൂപ,ഉള്ളി വില 45 ,കേരറ്റ് 80 രൂപ,മുരിങ്ങക്കാ 120 രൂപ പച്ചക്കറി മാര്‍ക്കറ്റിലെ വില കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേനിലയിലാണ് തുടരുന്നത്.സാധാരണയായി പച്ചക്കറികളുടെ വിലവര്‍ദ്ധനവ് ഉണ്ടായാല്‍ ഒരോ രണ്ടാഴ്ചകള്‍ക്കകം പൂര്‍വ്വ സ്ഥിതിയിലാവുകയാണ് പതിവ് എന്നാല്‍ കഴിഞ്ഞ നാല് മാസത്തോളമായി ജില്ലയിലെ മാര്‍ക്കറ്റുകളില്‍ വില കുറവില്ലാതെ തുടരുകയാണ്. ആഴ്ചയിലൊരിക്കല്‍ കുട്ടികള്‍ക്ക് നിര്‍ബ്ബന്ധമായും പുഴുങ്ങിയ കോഴിമുട്ടയും 150 മില്ലി ലിറ്റര്‍ പാലും നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.കോഴിമുട്ടയുടെ വില ആറ് രൂപയായി ഉയര്‍ന്നു.പാലിന്റെ വിലയും കുറവില്ലാതെ തുടരുകയാണ്.വെളിച്ചെണ്ണ,തേങ്ങ,പാമോയില്‍,പച്ചക്കായ തുടങ്ങിയ ഇനങ്ങള്‍ക്കെല്ലാം വില വര്‍ദ്ധിച്ചിട്ടുണ്ട്.ഇതോടെയാണ് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഉച്ചഭക്ഷണം നല്‍കാന്‍ കഴിയാതെ പി ടി എ കള്‍ വീര്‍പ്പ് മുട്ടുന്നത്.ആഴ്ചയില്‍ രണ്ടും മൂന്നും ദിവസങ്ങളില്‍ സാമ്പാര്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ നല്‍കി വിരുന്ന വിദ്യാലയങ്ങള്‍ ഇപ്പോള്‍ മോര് കറിയും ഉപ്പേരിയുമാക്കി ഉച്ച ഭക്ഷണം ചുരുക്കിരിക്കുകയാണ്.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം എട്ടാം ക്ലാസ്സ് വരെ ഉച്ച ഭക്ഷണം നല്‍കാനായിരുന്നെങ്കിലും പി ടി എ മുന്‍കൈയ്യെടുത്ത് മുഴുവന്‍ കുട്ടികള്‍ക്കും ഉച്ച ഭക്ഷണം നല്‍കുന്ന പല വിദ്യാലയങ്ങളും ജില്ലയിലുണ്ട്. പലവ്യഞ്ജനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ അദ്ധ്യാപകരും പി ടി എ ഭാരവാഹികളും കൈയ്യില്‍ നിന്നും പണമെടുത്താണ് ഉച്ചഭക്ഷണം മുടങ്ങാതെ മുന്നോട്ട് കൊണ്ട് പോകുന്നത്.150 കുട്ടികള്‍ ഫീഡിംഗ് സ്‌ട്രെങ്ത്തുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പ്രതി ദിനം 8 രൂപയും 500 കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് 7 രൂപയുമാണ് സര്‍ക്കാര്‍ ഈ വര്‍ഷവും അനുവദിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!