രാജമാത പുതിയ ലുക്കില്‍

0

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലെ രാജമാത ശിവകാമി ദേവിയായി എത്തി രമ്യ കൃഷ്ണന്‍ തകര്‍ത്ത് അഭിനയിച്ചിരുന്നു. രമ്യ കൃഷ്ണന്റെ കരിയറില്‍ വന്‍ നേട്ടമാണ് ശിവകാമി നേടിക്കൊടുത്തത്.ബാഹുബലിയിലെ കിടിലന്‍ അഭിനയത്തിനു ശേഷം ഉഗ്രന്‍ മെയ്ക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണു രമ്യ ക്യഷ്ണന്‍ ഇപ്പോള്‍. ജെ എഫ് ഡബ്ല്യൂ മാഗസിന്‍ ആണ് രമ്യാകൃഷ്ണന്റെ പുതിയ ഫോട്ടോ ഷൂട്ടുമായി ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ജെ എഫ് ഡബ്ല്യൂവിന്റെ കവര്‍ പേജിലാണു രമ്യയുടെ പുതിയ ലുക്ക്. രാജമാതയുടെ രൂപത്തില്‍ അല്ല മോഡേണ്‍ ലുക്കിലാണു രമ്യ എത്തിരിക്കുന്നത്. ഈ ലുക്ക് ആരാധകരെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!