ജില്ലാ ഹോര്‍ട്ടികോര്‍പ്പ് തിങ്കളാഴ്ച മുതല്‍ കര്‍ഷകരില്‍ നിന്ന് നേന്ത്രക്കായ സംഭരണം പുനരാരംഭിക്കും. അമ്മായിപ്പാലത്തെ സംഭരണകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭരിച്ച നേന്ത്രക്കായ മുഴുവന്‍ കയറ്റിയയച്ച സാഹചര്യത്തിലാണ് സംഭരണം പുനരാരംഭിക്കുന്നത്. ഒരു കര്‍ഷകനില്‍ നിന്നും 50 കുലകള്‍ മാത്രമാണ് സംഭരിക്കുക.
ജില്ലാഹോര്‍ട്ടികോര്‍പ്പ് സ്ഥലപരിമിധികാരണം കഴിഞ്ഞയാഴ്ച നിറുത്തിവെച്ച നേന്ത്രക്കായ സംഭരണമാണ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്നത്. ഒരു കര്‍ഷകനില്‍ നിന്നും 50 കുലകള്‍ മാത്രമേ സംഭരണത്തിന്റെ ഭാഗമായി സ്വീകരിക്കുകയുള്ളുവെന്നും, മൂപ്പെത്താത്ത കുലകലും ഒടിഞ്ഞതുമായ കുലകള്‍ കൊണ്ടുവരരുതെന്നും ഹോര്‍ട്ടികോര്‍പ്പ് ജില്ലാമാനേജര്‍ സിബി അറിയിച്ചു. നേന്ത്രക്കായയ്ക്ക് വിപണിയില്‍ വില ഇടിഞ്ഞതോടെയാണ് ഫെബ്രുവരി മാസത്തിര്‍ കര്‍ഷകരില്‍ നിന്നും നേന്ത്രക്കായ സംഭരിക്കാന്‍ ഹോര്‍ട്ടി കോര്‍പ്പ് തീരുമാനിച്ചത്. തുടര്‍ന്ന് കിലോക്ക് 25 രൂപതോതില്‍ സംഭരണവും തുടങ്ങി. നാല് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ എത്തിച്ച 370ടണ്‍ നേന്ത്രക്കായ സംഭരിക്കുകയും ചെയ്തു. എന്നാല്‍ അമ്മായിപ്പാലത്തെ സംഭരണകേന്ദ്രത്തില്‍ സംഭരണശേഷിയേക്കാല്‍ അധികമായി നേന്ത്രക്കായ എത്തിയപ്പോഴാണ് സംഭരണം താല്‍്ക്കാലികമായ അധികൃതര്‍ നിറുത്തിവെച്ചത്. തുടര്‍ന്ന് സംഭരിച്ച കുലകള്‍ ഇതര ജില്ലകളിലേക്ക് കയറ്റി അയച്ചതോടെയാണ് സംഭരണം വീണ്ടും തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്.