മാനന്തവാടി ഗവ യു പി സ്‌കൂള്‍ ചാമ്പ്യന്മാര്‍
ജില്ലാതല അണ്ടര്‍ 10 സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാനന്തവാടി ഗവ യു പി വിജയിച്ചു.സ്‌കൂളിന്റെ 155-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മാനന്തവാടി ഇന്‍ഡോര്‍ ടര്‍ഫില്‍ മത്സരം സംഘടിപ്പിച്ചത്.16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ജിഎച്ച്എസ്എസ് മീനങ്ങാടിയെ 3-2 ന് തോല്‍പ്പിച്ചാണ് മാനന്തവാടി വിജയിച്ചത്. വിജയികള്‍ക്ക് എവര്‍റോളിങ് ട്രോഫിയും 5001 രൂപയും റണ്ണര്‍ അപ്പിന് എവര്‍ റോളിങ് ട്രോഫിയും 3001 രൂപയും സമ്മാനമായി നല്‍കി.ടൂര്‍ണമെന്റിലെ മികച്ച താരമായി മാനന്തവാടി യു പിയിലെ ആര്യാനന്ദിനെ തെരഞ്ഞെടുത്തു.