സ്‌കൂള്‍ 22-ാം വാര്‍ഷികം ആഘോഷിച്ചു

0

ഉദയഗിരി എല്‍പി സ്‌കൂള്‍ 22-ാം വാര്‍ഷികം ആഘോഷിച്ചു.തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ അധ്യക്ഷയായിരുന്നു.സ്‌കൂളിലെ അദ്ധ്യാപിക ആന്‍സി നിര്‍മിച്ച ‘പാടം പൂത്ത കാലം’ ഡോക്യുമെന്റ്‌റി പ്രദര്‍ശന ഉദ്ഘാടനം വികസന ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ജെ ഷജിത് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.ജി ബാബു എല്‍.എസ.്എസ് ജേതാക്കളെ ആദരിച്ചു. കൃഷി പുസ്തകം ‘നെന്മണികള്‍ കഥപറയുമ്പോള്‍ മുന്‍ എച്ച്.എം സവിതമ്മ മാത്യു പ്രകാശനം ചെയ്തു. ലൂയിസ് നരിപ്പാറ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് മുന്‍ എച്ച.എം സിസിലി വിതരണം ചെയ്തു.എച്ച്.എം കുര്യച്ചന്‍ മാസ്റ്റര്‍,പിടിഎ പ്രസിഡന്റ് ബിജു നരിപ്പാറ, എംപിടിഎ പ്രസിഡന്റ് ദീപ അജിത്, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.

Leave A Reply

Your email address will not be published.

error: Content is protected !!