മാതൃകയായി ചീരാല്‍ കല്ലിങ്കര യുപി സ്‌കൂള്‍

0

പഠനത്തോടൊപ്പം പാഠ്യാതര വിഷയങ്ങളിലും പ്രോല്‍സാഹനം നല്‍കുന്ന ചീരാല്‍ കല്ലിങ്കര എ.യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ഉത്പങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.വ്യക്തി ശുചിത്വത്തിന്റെയും ,പരിസര ശുചിത്വത്തിന്റെയും നല്ല പാഠങ്ങള്‍ വിദ്യാര്‍ത്ഥികളിലൂടെ കുടുംബങ്ങളിലേക്കും, സമൂഹത്തിലേക്കും പകര്‍ന്ന് നല്‍കി മാതൃകയാവുകയാണ് ഈ വിദ്യാലയം.

ചിരാൽ കല്ലിങ്കര യു .പി സ്കൂളിലാണ് വിദ്യാർത്ഥികൾ സോപ്പും ,ഫെനോയിലും നിർമ്മിക്കുന്നത്. വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.വ്യാഴാഴ്ച ദിവസങ്ങളിലാണ് സ്കൂളിലെ വിജിത ടീച്ചറോടൊപ്പം കുട്ടികൾ സോപ്പും ഫിനോയിലും നിർമ്മിക്കുന്നത്.ലളിതമായാണ് ഇതിന്റെ നിർമാണ രീതി. വെളിച്ചെണ്ണയിൽ നിർമ്മിക്കുന്ന സോപ്പ് പതിനഞ്ച് രൂപക്കാണ് സ്കൂളിൽ നിന്നും വിൽക്കുന്നത്. ടാൽക്കം പൗഡറും ,കാസ്റ്റിക് സോഡയും ,പെർഫ്യൂമുമാണ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മറ്റ് അസംസ്കൃത വസ്തുക്കൾ . ഫിനോയിൽ നിർമ്മാണത്തിലൂടെയും സ്കൂളിന് വരുമാനം നേടാൻ കഴിയുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!