ചരിത്ര സമ്മേളനത്തിന് കൊടിയിറങ്ങി

0

രജത ജൂബിലി വര്‍ഷത്തില്‍ ചരിത്രമായ സി.ഒ.എ 12-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് കൊടിയിറങ്ങി. അടുത്ത 2 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ബ്രോഡ് ബാന്‍ഡ് വ്യാപനത്തിനായുള്ള സ്മാര്‍ട്ട് ഹോം പദ്ധതി സാവത്രികമാക്കുമെന്ന് പ്രഖ്യാപിച്ചാണ് 3 ദിവസത്തെ സമ്മേളനത്തിന് സമാപനമാകുന്നത്.
കേബിള്‍ രംഗത്തെ പ്രശ്‌നങ്ങളും സാധ്യതകളും സമ്മേളനം ചര്‍ച്ച ചെയ്തു. കേബിള്‍ ടിവി മേഖലയില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കിയതു പോലെ ബ്രോഡ് ബാന്റ് സേവനങ്ങളും മൂല്യവര്‍ധിത സേവനങ്ങളും ജനോപകാര പ്രദമായ വിധത്തില്‍ നടപ്പാക്കാന്‍ സമ്മേളനം തീരുമാനിച്ചു. വന്‍കിട കമ്പനികളുടെ ചൂക്ഷണത്തില്‍ നിന്ന് ജനങ്ങളെ പ്രതിരോധിക്കാന്‍ മികവുറ്റ സാങ്കേതിക വിദ്യയും മികച്ച സേവനങ്ങളുമായി മുന്നിലുണ്ടാകണമെന്നും സമ്മേളനം തീരുമാനിച്ചു. സംസ്ഥാന ഗവണ്‍മെന്റിന്റെ കെ ഫോണ്‍ പദ്ധതിയില്‍ കേബിള്‍ ഓപ്പറേറ്റര്‍മാരെ ഉള്‍പ്പെടുത്തുക,സംസ്ഥാന ഗവണ്‍മെന്റിന്റെ

ഇന്റര്‍നെറ്റ് പദ്ധതികളിലും കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പങ്കാളിത്തം നല്‍ക്കുക , ദീര്‍ഘകാലമായി തുടരുന്ന കെഎസ് ഇബി വൈദ്യുതി പോസ്റ്റ് വാടകനിരക്ക് പ്രശ്‌നം അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!