പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച 13 വീടുകള്‍ നാളെ നാടിന് സമര്‍പ്പിക്കും

0

പീപ്പിള്‍സ് ഫൗണ്ടേഷന്റെ പ്രളയ പുനരധിവാസ പദ്ധതിയില്‍ നിര്‍മ്മിച്ച 13 വീടുകള്‍ നാളെ നാടിന് സമര്‍പ്പിക്കും. എടവക പഞ്ചായത്തിലെ മൂളിത്തോട് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കും

സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നവരെ കൈ പിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2012ല്‍ സ്ഥാപിതമായ സന്നദ്ധ സംഘടനയായ പീപ്പിള്‍സ് ഫൗണ്ടേഷന്‍ വീട് നിര്‍മ്മാണം, വീടിന്റെ അറ്റകുറ്റ പണികള്‍, ചികിത്സാ സഹായം, കുടിവെള്ളം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപിച്ച് കൊണ്ടിരിക്കുകയാണ്. 2018ലെ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ടവര്‍ക്കായി 305 വീടുകള്‍ നിര്‍മിച്ച് നല്‍കുകയും ആയിരത്തോളം വീടുകള്‍ക്ക് അറ്റകുറ്റപണികള്‍ നടത്താന്‍ സഹായിക്കുകയും ചെയ്തു. പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ ഭവനം പനമരത്ത് നിര്‍മിച്ച് നല്‍കിയതിന് പുറമെ 25 വീടുകള്‍, ഹെല്‍ത്ത് ക്‌ളിനിക്ക്, പ്രീ സ്‌ക്കൂള്‍ എന്നിവ ഉള്‍പ്പെടുന്ന പീപ്പിള്‍സ് വില്ലേജിന്റെ് നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്, 6 വീടുകള്‍ വീതം മീനങ്ങാടിയിലും ,പുത്തുമലയിലും അന്തിമഘട്ടത്തിലാണ്. മുളിത്തോട് പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകനായ വി മൂസ സൗജന്യമായി നല്‍കിയ 70 സെന്റ് സ്ഥലത്താണ് ആറരലക്ഷം രൂപ വീതം ചിലവഴിച്ച് പൂര്‍ത്തീകരിച്ച വീടുകള്‍ പ്രളയബാധിതരും നിര്‍ധനരുമായ കുടുംബങ്ങള്‍ക്ക് കൈമാറുന്നത്,

Leave A Reply

Your email address will not be published.

error: Content is protected !!