മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികവും പൊതുസഭയും പട്ടാണിക്കുപ്പ് യു ടി സി സെന്റ് തോമസ് സ്‌കുളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. തൊഴിലുറപ്പ് മേഖലയില്‍ നുറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തികരിച്ച് ഏറ്റവും മുതിര്‍ന്നവരെ ആദരിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന്‍ പാറക്കുഴി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ ആച്ചിക്കുളത്ത് അദ്ധ്യക്ഷനായിരുന്നു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജലജ സജി, ജോസ് കുന്നത്ത്, ബെന്നി വേങ്ങച്ചേരി, ത്രേസ്യാമ്മ ആന്റണി, ആനി തങ്കച്ചന്‍, ഷാജു വെച്ചു വെട്ടിക്കല്‍ ,ലിസി ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.