ദേശീയപാത 766ലെ രാക്കുരുക്ക്; ബദല്‍പാതയെ തള്ളി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി.ബദല്‍ പാത അംഗീകരിക്കാനാവില്ലന്നും, പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തുകൂടിയാണ് ബദല്‍ പാത കടന്നുപോകുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍. എന്‍എച്ച് 766 ജില്ലയുടെ അതിജീവന പാതയെന്നും സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍്ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞദിവസമാണ് സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.
ദേശീയപാത 766 ലെ രാക്കുരുക്ക് വിഷയത്തില്‍ ബദല്‍പാതയെ തള്ളി സംസ്ഥാന സര്‍്ക്കാര്‍ കഴിഞ്ഞദിവസമാണ് സത്യവാങ്മൂലം നല്‍കിയത്. ബദല്‍ പാത അംഗീകരിക്കാനാവില്ല. പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തുകൂടിയാണ് ബദല്‍ പാത കടന്നുപോകുന്നത്. ബദല്‍ പാത ദേശീയപാതയായി ഉയര്‍ത്തുമ്പോള്‍ വനനശീകരണവും ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിഭൂമിയും നശിക്കും. കര്‍ണാടക ഉദ്യോഗസ്ഥര്‍ മാത്രമാണ് ബദല്‍പാതയ്ക്ക് ശുപാര്‍ശ ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടികാണിക്കുന്നുണ്ട്. അതിനാല്‍തന്നെ മാനന്തവാടി-കുട്ട- ഗോണിക്കുപ്പ റോഡ് അംഗീകരിക്കാനാവില്ല. ദേശീയപാത 766 വയനാടിന്റെ അതിജീവനപാതയാണ്. അതിനാല്‍ പാത കടന്നുപോകുന്ന ബന്ദിപ്പൂര് വനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രിയാത്ര നിരോധനം നീക്കണമെന്നും സത്യവാങ്മൂലത്തില്‍ സര്‍്ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്ര നിരോധനത്തിന് പകരം ആകാശ പാത നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കണം. കടുവ സംരക്ഷണത്തിന് ഒരു പ്രദേശത്ത്മാത്രം നിരോധനം ഉചിതമല്ലന്നും പ്രദേശിക ഭരണകൂടങ്ങള്‍ യാത്രനിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ദേശീയപാതയുടെ പ്രസക്തി നഷ്ടപെടുമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് രാത്രിയാത്രനിരോധനം നീക്കണമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കിയത്. ദേശീയപാത 766ല്‍ ബന്ദിപ്പൂര് വനമേഖലയില്‍ രാത്രി 9മണിമുതല്‍ പുലര്‍ച്ചെ 6മണിവരെയാണ് യാത്രാനിരോധനം. ഇതു സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാര്‍ച്ച് അവസാനവാരത്തിലേക്ക് മാറ്റിയിട്ടുണ്ട്.