ഗോത്രമഹാസഭ വീണ്ടും ഭൂസമരത്തിന്

0

ഭൂസമരം വീണ്ടും ശക്തമാക്കാനൊരുങ്ങി ആദിവാസി ഗോത്രമഹാസഭ. മുത്തങ്ങ ഭൂസമര വാര്‍ഷിക ദിനാചരണത്തിലാണ് ഭൂസമരം ശക്തമാക്കുന്നകാര്യം ഗോത്രമഹാസഭ അധ്യക്ഷന്‍ എം ഗീതാനന്ദന്‍ പ്രഖ്യാപിച്ചത്. വനാവകാശ- പെസ നിയമങ്ങളും,രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടും നടപ്പാലാക്കണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു.

മുത്തങ്ങ ഭൂസമരത്തിന്റെ 17-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുത്തങ്ങ തകരപ്പാടിയില്‍ നടന്ന വാര്‍ഷിക ദിനാചരണത്തിലാണ് ഭൂസമരം ശക്തമാക്കുമെന്ന മുന്നറിയിപ്പ് ഗോത്രമഹാസഭ അധ്യക്ഷന്‍ എം. ഗീതാനന്ദന്‍ നല്‍കിയത്. അടുത്തമാസം മുതല്‍ സമരം ശക്തമാക്കാനാണ് നീക്കം. ഇനി ഭൂമിക്കുവേണ്ടി ഗോത്രമഹാസഭ നടത്തുന്നസമരം ദേശീയതലത്തിലായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വനവകാശ-പെസ നിയമങ്ങള്‍ ശക്തമാക്കണമെന്നും, രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം കുത്തകകള്‍ കൈവശം വെച്ചുപോരുന്ന അനധികൃതഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുക.ഈ റിപ്പോര്‍ട്ട് അട്ടിമറിക്കുന്ന നിലപാടാണ് സി.പി.എം, സി.പി.ഐ നടത്തുന്നതെന്നുമാണ് ഗീതാനന്ദന്‍ ആരോപിക്കുന്നത്.മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്തൂപത്തിലെ പൂജാദികര്‍മ്മങ്ങളില്‍ പങ്കെടുക്കാനും അനുസ്മരണത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് എത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!