വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ജില്ലാ സമ്മേളനം
വണ്‍ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന ദേശീയ സംഘടനയുടെ പ്രഥമ ജില്ലാ സമ്മേളനം മാനന്തവാടിയില്‍ നടന്നു.ക്ഷീര സംഘം ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് വിനോദ് കെ ജോസ് ഉദ്ഘാടനം ചെയ്തു.ജോസ് തോംസണ്‍,സിറിയക് കുരുവിള, റെജി പൈലി, സിബി ജോസഫ്, രാംദാസ് ,തുടങ്ങിയവര്‍ സംസാരിച്ചു. 60 വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നതാണ് സംഘടനയുടെ ആവശ്യം.പ്രഥമ ജില്ലാ പ്രസിഡന്റായി സൈമണ്‍ പൗലോസിനേയും സെക്രട്ടറിയായി ജെസ്സി പീറ്ററേയും, ട്രഷററായി ഹംസ പടിഞ്ഞാറത്തറയെയും തിരഞ്ഞെടുത്തു. മണ്ഡലം ഭാരവാഹികളെ തീരുമാനിച്ചു. മാനന്തവാടി മണ്ഡലം പ്രസിഡന്റായി ജയന്‍ കോറോം, സെക്രട്ടറിയായി മുരളി, ബത്തേരി മണ്ഡലം പ്രസിഡന്റായി രാംദാസ് , സെക്രട്ടറിയായി ജെസി പീറ്റര്‍, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റായി കെ.ജെ.ദേവസ്യ, പ്രസിഡന്റായി രവി റിപ്പണ്‍ എന്നിവരം തിരഞ്ഞെടുത്തു.