ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഒരു കുടുംബത്തിന് ഒരു ജോലി എന്ന ലക്ഷ്യവുമായി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള സേവനങ്ങളെ കുറിച്ചുളള ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ സഹകരണത്തോടെ മാനന്തവാടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിലാണ് മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളത്ത് നടത്തിയ ക്യാമ്പ് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള സേവനങ്ങളെകുറിച്ച് എംപ്ലോയ്മെന്റ് ഓഫീസര്‍ ഇ.മനോജും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേനയുളള സേവനങ്ങളെകുറിച്ച് അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ കെ.ജി മനോജും ക്ലാസെടുത്തു. 162 പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത ക്യാമ്പില്‍ 142 ഉദ്യോഗാര്‍ത്ഥികള്‍ പുതുതായി പേര് രജിസ്റ്റര്‍ ചെയ്തു.
വെളളമുണ്ട, തൊണ്ടര്‍നാട്, പനമരം പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വെളളമുണ്ട കമ്യൂണിറ്റി ഹാളില്‍ നടത്തിയ ക്യാമ്പ് വെളളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള സേവനങ്ങളെ കുറിച്ച് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍ രവികുമാര്‍ ക്ലാസെടുത്തു. 159 പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത ക്യാമ്പില്‍ 123 ഉദ്യോഗാര്‍ത്ഥികള്‍ പുതുതായി പേര് രജിസ്റ്റര്‍ ചെയ്തു. മാനന്തവാടി മുനിസിപ്പാലിറ്റി, എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാനന്തവാടി മൃഗാശുപത്രി ഹാളില്‍ നടത്തപ്പെട്ട ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മൈമൂന ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍ രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് എക്സചേഞ്ച് മുഖേനയുളള സേവനങ്ങളെകുറിച്ച് ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ചിലെ വൊക്കോഷണല്‍ ഗൈഡന്‍സ് വിഭാഗം ഓഫീസര്‍ കെ.ആലിക്കോയ ക്ലാസെടുത്തു. 184 പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത ക്യാമ്പില്‍ 112 ഉദ്യോഗാര്‍ത്ഥികള്‍ പുതുതായി പേര് രജിസ്റ്റര്‍ ചെയ്തു.