നാടകക്കളരി സംഘടിപ്പിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നാടകക്കളരി സംഘടിപ്പിച്ചു.രാജേഷ് കീഴത്തൂര്‍,രതീഷ് ഇവരുടെ നേതൃത്വത്തില്‍ നടന്ന കളരിയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഭാവാഭിനയത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.നൈസര്‍ഗിക കഴിവുകളെ തൊട്ടുണര്‍ത്തി ആത്മാഭിമാനവും ദിശാബോധവുമുള്ള വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ ഉതകുന്നതായിരുന്നു കളരി.ബി.ശകുന്തള,ദിവ്യ,നിഷ,സരിത,വിജിത,ശ്വേത,പ്രിയ,രേഖ എന്നിവര്‍ നേതൃത്വം നല്‍കി.