ട്രാഫിക് പാര്‍ക്കിനെതിരെ ആരോപണം

0

ആഭ്യന്തര വകുപ്പിനെതിരെ സംസ്ഥാനത്താകെ വ്യാപകമായി അഴിമതി ആരോപണങ്ങളും പരാതികളും ഉയരുമ്പോള്‍ ജില്ലയിലെ ആദ്യത്തെ ട്രാഫിക് പാര്‍ക്കും സംശയത്തിന്റെ നിഴലില്‍.റോഡ് സുരക്ഷയെ കുറിച്ചും റോഡില്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് മാനന്തവാടി ജി വി എച്ച് എസ് എസ്സിനോട് ചേര്‍ന്ന് ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് അനുവദിച്ച 33 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലയിലെ ഏക ട്രാഫിക് പാര്‍ക്ക്‌നിര്‍മ്മിച്ചത്.

പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പാര്‍ക്ക് തുറന്ന് കൊടുക്കാത്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പ്രവര്‍ത്തികള്‍ സംബന്ധിച്ചും വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റയെല്ലാം അടിസ്ഥാനത്തില്‍ ധൃതി പിടിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു.സംസ്ഥാനത്ത് ജില്ലക്ക് പുറമെ പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലും പാര്‍ക്ക് സ്ഥാപിച്ചിരുന്നു. കെല്‍ട്രോണിനായിരുന്നു നിര്‍മ്മാണ ചുമതലയെങ്കിലും ഒരു കോടി 35 ലക്ഷം രൂപ ചിലവ് വരുന്ന പ്രവര്‍ത്തികള്‍ സ്വകാര്യ വ്യക്തിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു, പാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ക്രമക്കേട് ഉണ്ടെന്ന് വ്യക്തമാക്കിയാണ് പാര്‍ക്കിന്റ് ചുമതലയുള്ള നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി ജില്ലാ പോലിസ് ചീഫീന് റിപ്പോര്‍ട്ട് നല്‍കിയതായി പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാ പോലീസ് ചീഫാണ്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതും വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!