ഉദയ കീരീടം ലിന്‍ഷാ മെഡിക്കല്‍സിന്
ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ച് മാനന്തവാടിയില്‍ നടന്ന ഉദയ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മാമാങ്കം സമാപിച്ചു.ലിന്‍ഷാ മെഡിക്കല്‍സ് മണ്ണാര്‍ക്കാട് വിജയ കീരീടം ചൂടി.വിജയം നിശ്ചയിച്ചത് നറുക്കെടുപ്പിലൂടെ. ഉഷ എഫ്.സി. തൃശ്ശൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിജയികള്‍ക്ക് റിഷി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസഫ് ഫ്രാന്‍സീസ് വക്കോത്ത്, അരുണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജോണി അറയ്ക്കല്‍, നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.