സംസ്ഥാനത്ത് ആദ്യമായി സഞ്ചരിക്കുന്ന മൃഗാശുപത്രിക്ക് തുടക്കം
സഞ്ചരിക്കുന്ന മൃഗാശുപത്രിക്ക് പനമരം ബ്ലോക്കില്‍ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്കിനു കീഴില്‍ 17 ക്ഷീര സംഘങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കെ.ബി.നസീമ. സഞ്ചരിക്കുന്ന മൃഗാശുപത്രി സംസ്ഥാനത്ത് ആദ്യം.
പരീക്ഷണാടിസ്ഥാനത്തില്‍ പനമരം ബ്ലോക്കില്‍ തുടക്കമിടുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വെറ്ററിനറി ഡോക്ടര്‍ , അറ്റന്‍ഡര്‍, ഡ്രൈവര്‍ എന്നിവരടങ്ങിയ വാഹനത്തില്‍ ലാബ് സൗകര്യവും ഉണ്ടാകും. പനമരം ബ്ലോക്കിനു കീഴില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി,പൂതാടി പഞ്ചായത്തുകളില്‍ 15 ദിവസവും കണിയാമ്പറ്റ ,പനമരം പഞ്ചായത്തുകളില്‍ 10 ദിവസവും ക്ഷീര കര്‍ഷകര്‍ക്ക് സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം വീടുകളില്‍ ലഭ്യമാകും. വയോജനങ്ങള്‍ക്കായി സഞ്ചരിക്കുന്ന ആതുരാലയം പദ്ധതി നടപ്പാക്കിയ പനമരം ബ്ലോക്കിന്റെ മറ്റൊരു നൂതനാശയമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട സഞ്ചരിക്കുന്ന മൃഗാശുപത്രി. ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കുഞ്ഞായിഷ,ബ്ലോക്ക് സെക്രട്ടറി കക്കീദ് കുട്ടി, ജയന്തി, രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.