കെ.എസ്.ടി.എ.മാനന്തവാടി ഉപജില്ലാ സമ്മേളനം

0

ഇടതുപക്ഷത്തിനു മാത്രമെ പൊതു വിദ്യഭ്യാസം സംരക്ഷിക്കാന്‍ കഴിയുകയുള്ളു എന്ന് കെ.എസ്.ടി.എ.സംസ്ഥാന സെക്രട്ടറി ബി.സുരേഷ്.കെ.എസ്.ടി.എ.മാനന്തവാടി ഉപജില്ലാ സമ്മേളനം പള്ളിക്കല്‍ ഗവ: എ.പി.സ്‌കൂളില്‍ ഉദ്ഘാഘാടനം ചെയ്ത് സംസാരികുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷം മാറി മാറി ഭരിച്ച അവസരങ്ങളിലാണ് പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ കഴിഞ്ഞി’ുള്ളത്. യു.ഡി.എഫ് ഭരിച്ച സമയതെല്ലാം വിദ്യഭ്യാസത്തെ വില്‍പ്പന ചരക്കാക്കി മാറ്റുകയാണ് ചെയ്തതെന്നും സുരേഷ് പറഞ്ഞു.കെ.എസ്.ടി.എ.ഉപജില്ലാ പ്രസിഡന്റ് എ.ഇ.സതീഷ് ബാബു അധ്യക്ഷത വഹിച്ചു എന്‍ഡോവ്‌മെന്റ് വിതരണം സംസ്ഥാന എക്‌സിക്യൂ’ീവ് കമ്മറ്റി അംഗം എന്‍.എ.വിജയകുമാറും ലൈബ്രറി പുസ്തകവിതരണം സംസ്ഥാന കമ്മറ്റി അംഗം വി.എ.ദേവകിയും നിര്‍വ്വഹിച്ചു, കെ.ആര്‍ .ജയപ്രകാശ്, എം.മുരളീധരന്‍, പി.ജെ. ബിനേഷ്, പി.ജെ.സെബാസ്റ്റ്യന്‍, കെ.സത്യന്‍, അനൂപ് കുമാര്‍, കെ.ബി.സിമില്‍, വി.സുരേഷ് കുമാര്‍, എന്‍.ളെ.ജോ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!