റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലഘടകം പിരിച്ചുവിട്ടു.
അഴിമതിയും കെടുകാര്യസ്ഥതയും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലഘടകം പിരിച്ചുവിട്ടു.സംസ്ഥാന ഘടകമാണ് പിരിച്ചുവിട്ടു കൊണ്ട് പത്രകുറിപ്പ് ഇറക്കിയത്.മുടങ്ങിക്കിടന്ന ഭവന നിര്‍മ്മാണം ഉള്‍പ്പെടെ ജീവനോപാധികളും മറ്റും പുനരാരംഭിക്കാനും തീരുമാനം.കഴിഞ്ഞ ഒരു വര്‍ഷ കാലത്തോളമായി ജില്ലയില്‍ റെഡ് ക്രോസ് പ്രവര്‍ത്തനം നിശ്ചലമായിരുന്നു.കൂടാതെ നിലവിലെ കമ്മിറ്റി അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതാണെന്ന് റെഡ്‌ക്രോസ് ജില്ല കമ്മിറ്റിയില്‍ നിന്നു തന്നെ പരാതി സംസ്ഥാന ഘടകത്തിന് ലഭിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വോഷണത്തില്‍ ആണ് സ്ഥംസ്ഥാന ഘടകം വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു കൊണ്ട് പത്രകുറിപ്പ് ഇറക്കിയത്.സംസ്ഥാന ഘടകം തുടര്‍ നടപടികള്‍ സ്വീകരിക്കും രണ്ട് ദിവസത്തിനകം തന്നെ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കും നിയമന നടപടികള്‍ക്ക് ശേഷം മുടങ്ങി കിടക്കുന്ന ഭവന നിര്‍മ്മാണം ഉള്‍പ്പെടെ മറ്റ് സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യും. പിരിച്ചുവിടപ്പെട്ട ജില്ലാ ഘടകത്തിനെതിരെ പ്രധാനമന്ത്രിക്കടക്കം പരാതി പോയതായും പറയപ്പെടുന്നു. നിലവിലെ ട്രഷറര്‍ വൈത്തിരി സ്വദേശി ഉണ്ണികൃഷ്ണനായിരിക്കും ജില്ലാ ഘടക്കം അഡ്മിനിസ്‌ട്രേറ്ററാവാന്‍ സാധ്യതയെന്നാണ് സൂചന.