വായു മലിനീകരണത്തിനെതിരെ സൈക്കിളില്‍ കുട്ടികള്‍.
സെന്റ് ജോസഫ്‌സ് ടിടിഐ. കാര്‍ബണ്‍ തുലിത കേരളത്തിനായ് സെന്റ് ജോസഫ്‌സ് ടിടിഐയിലെ കൊച്ചുകൂട്ടുകാര്‍ സൈക്കിളുമായി അണിനിരന്നു. വാഹനപെരുപ്പം നിയന്ത്രിക്കുക,പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക, വായു മലിനീകരണം നിയന്ത്രിക്കുക എന്നീ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് സൈക്കിള്‍ സവാരി സംഘടിപ്പിച്ചത്.വിനോദത്തിനപ്പുറം ആരോഗ്യപാലനത്തിനും പരിസ്ഥിതി സൗഹാര്‍ദ്ദ യാത്രക്കും ഏറെ ഉചിതമാണ് സൈക്കിള്‍ യാത്ര. സ്‌ക്കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച സൈക്കിള്‍ സന്ദേശയാത്ര പിടിഎ പ്രസിഡന്റ് സൈമണ്‍ കുടുക്കച്ചിറ ഫ്‌ളാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് മാനന്തവാടി ടൗണിലെത്തിയ സന്ദേശ യാത്രയുടെ സമാപന സമ്മേളനം മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ബണ്‍ തുലിത കേരളത്തെക്കുറിച്ച് അധ്യാപകന്‍ ജോസ് പള്ളത്ത് സന്ദേശം നല്‍കി.പ്ലാസ്റ്റിക്കിനു ബദലായി ചേളാവ് എന്ന പ്രത്യേകതരം തുണിസഞ്ചിയും കുട്ടികള്‍ അവതരിപ്പിച്ചു.പ്രിന്‍സിപ്പാള്‍ എം.കെ ജോണ്‍,കെ.ജെ റെജി,ഷോജി ജോസഫ്, ടി.എഫ് ദേവസ്യ,എം.എച്ച് അബ്ദുള്‍സലാം,മനോജ് സി ജോണ്‍,സോണിയ മാത്യു എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.