പ്രിന്‍സിപ്പാളിനും അധ്യാപകനുമെതിരെ പോലീസ് കേസെടുത്തു
സ്‌കൂള്‍ വരാന്തയില്‍ ഓടിക്കളിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ഥിയെ തലകുത്തി നിര്‍ത്തിയെന്ന പരാതിയില്‍ മാനന്തവാടി അമൃതവിദ്യാലയം പ്രിന്‍സിപ്പാളിനും അധ്യാപകന്‍ സീതാറാമിനും എതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ് ഫ് ഐ യുടെ നേതൃത്വത്തില്‍ മാനന്തവാടി അമൃത സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയതോടെ സമരം അവസാനിപ്പിച്ചു.
കഴിഞ്ഞ ഡിസംബര്‍ 19 നാണ് കേസിനാസ്പദമായ സംഭവം.ഇത് സംബന്ധിച്ച് അന്ന് തന്നെ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ ഹര്‍ജി പ്രകാരം കോടതി നിര്‍ദ്ദേശത്തെതുടര്‍ന്നാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്.
എന്നാല്‍ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വ്യായാമത്തിന്റെ ഭാഗമായുള്ള നടപടിയാണെന്നും ശിക്ഷയുടെ ഭാഗമായി വിദ്യാര്‍ഥിയെ തലകുത്തി നിര്‍ത്തിയിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അതേ സമയം കുറ്റകരായ അധ്യാപകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ മാനന്തവാടി എ രീയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി എസ്. ഫ് . ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഏല്‍ദോ മത്തായി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റാലിന്‍ ജോഷി അധ്യക്ഷത വഹിച്ചു.ഷിനാസ് .വി.ബി, ,അക്ഷയ് പി, അദുല്‍ റ്റി.സി, സൂരജ് പി.എസ്.അജയ് ദേവ് തുടങ്ങിയവര്‍ സംസാരിച്ചു.