ഒണ്ടയങ്ങാടി- എടപ്പടി – മൊട്ട റോഡിന്റെ ശോചനീയാവസ്ഥ നാട്ടുകാര്‍ പ്രക്ഷോ ഭത്തിലേക്ക്
നഗരസഭ പരിധിയിലെ 7, 9 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഒണ്ടയങ്ങാടി- എടപ്പടി – മൊട്ട റോഡിന്റ് ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നഗരസഭക്ക് മുമ്പില്‍ കുത്തിയിരുപ്പ് സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.2013ല്‍ പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.833 കീ.മീ ടാര്‍ ചെയ്യുന്നതിന് പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നു . ചില സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് 1.400 കീ.മീ മാത്രമെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചുള്ളൂ .ബാക്കിവരുന്ന ഭാഗം നഗരസഭ പൂര്‍ത്തീകരിച്ച് തരുമെന്ന് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ വാക്ക് നല്‍കിയിരുന്നു.എന്നാല്‍ നാളിതുവരെ നഗരസഭ അധികൃതരോ, വാര്‍ഡ് കൗണ്‍സിലറോ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. 25 വര്‍ഷമായി റോഡ് സോളിംഗ് പോലും നടത്തിയിട്ട്്. ഈ റോഡിലൂടെ കാല്‍ നടയാത്ര പോലും ദുഷ്‌ക്കരമാണ്. മാനന്തവാടി നഗരസഭയെയും തിരുനെല്ലി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. റോഡിന്റെ കാര്യത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കമിടാന്‍ വാര്‍ഡ് കമ്മിറ്റി തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സുനില്‍ പൊതുവാള്‍, ജോസ് ആര്‍ട്ടോണ്‍, ജില്‍സ് ഫാന്റസി, വി എ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.