സ്‌കൂളില്‍ സുരക്ഷ സംവിധാനം പഠിപ്പിച്ചാല്‍ മാത്രം പോരാ സ്‌കൂള്‍ തന്നെ സുരക്ഷിതമാകണമെന്ന് യു.എന്‍.ഇ.പി ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.
ആര്‍ദ്ര വിദ്യാലയം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ അധ്യാപര്‍ക്കുള്ള പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളില്‍ സുരക്ഷ സംവിധാനം പഠിപ്പിച്ചാല്‍ മാത്രം പോരെന്നും, സ്‌കൂള്‍ തന്നെ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ നടന്ന ദൗഭാര്‍ഗിക സംഭവ വികാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ലയില്‍ ആദ്യമായി പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഈ പദ്ധതി കേരളത്തിലുടനീളം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ക്കുള്ള ഈ പഠന പരീശീലന ക്യാമ്പ് ബത്തേരിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ ആദരാജ്ഞലിയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ സേഫ്റ്റി, ബേസിക് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട്, ഫസ്റ്റ് എയ്ഡ് എന്നിവയിലാണ് അധ്യാപര്‍ക്കു പരിശീലനം നല്‍കുന്നത്.