എഫ്ആര്‍എഫ് പ്രക്ഷോഭത്തിലേക്ക്
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ജില്ലയിലുണ്ടായ പ്രളയത്തില്‍ സര്‍വ്വതും നശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കണക്കാക്കിയ നഷ്ടപരിഹാരം പോലും ലഭ്യമാവാത്ത സാഹചര്യത്തില്‍ നാശനഷ്ടം സംഭവിച്ച മുഴുവന്‍ കര്‍ഷകരെയും സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്ന് എഫ്ആര്‍എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2018 ലുണ്ടായ പ്രളയത്തില്‍ നഷ്ടം സംഭവിച്ചവരുടെ മുഴുവന്‍ തുകയും ഇനിയും നല്‍കിയിട്ടില്ല.2019 ലെ നഷ്ടം സംഭവിച്ചവരുടെ കണക്കെടുക്കുപ്പ് കൃഷിഭവനിലൂടെ നടത്തിയപ്പോള്‍ തന്നെ ചുരുങ്ങിയ തുകമാത്രമാണ് നഷ്ടമായി പരിഗണിച്ചത്. ഈ തുകയാവട്ടെ ഇനിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കഴിഞ്ഞ കുറെ മാസങ്ങളായി വിതരണം ചെയ്യുന്നില്ല.ഈ മാസം 16 ന് രാവിലെ 11 മണിക്ക് ജില്ലാ കൃഷി ഓഫീസിന് മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും മുഴുവന്‍ കര്‍ഷകരും പങ്കെടുക്കണെന്നും ഭാരവാഹികള്‍ അറിയിച്ചു.എന്‍ ജെ ചാക്കോ,ടി ഇബ്രാഹിം,എ എന്‍ മുകുന്ദന്‍,വിദ്യാധരന്‍ വൈദ്യര്‍,അപ്പച്ചന്‍ ചീങ്കല്ല് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.