തോട്ടം മേഖലയായ മേപ്പാടിയില്‍ പണിമുടക്ക് പൂര്‍ണ്ണം

0

തോട്ടം മേഖലയായ മേപ്പാടിയില്‍ പണിമുടക്ക് പൂര്‍ണ്ണം.മേപ്പാടി ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.തൊഴിലാളികള്‍ സംയുക്തമായി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം മുസ്ലീം ലീഗ് ജില്ലാ അദ്ധ്യക്ഷന്‍ പി.പി .എ .കരീം ഉദ്ഘാടനം ചെയ്തു.പി. എ.മുഹമ്മദ്, പി.കെ.അനില്‍കുമാര്‍, പി.വി.കുഞ്ഞുമുഹമ്മദ്,പി.കോമു,ബി.സുരേഷ് ബാബു, സി.സഹദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വിനോദ്, ടി.ഹംസ, പി.ലുഖുമാന്‍, ടി.എ.മുഹമ്മദ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!