എസ് ബി ഐ യുടെ പുതുവത്സരസമ്മാനം
ഉപയോക്താക്കള്‍ക്ക് എസ് ബി ഐ യുടെ പ്രത്യേക പുതുവത്സരസമ്മാനം. പുതുവത്സരദിനത്തില്‍ ബ്രാഞ്ചുകള്‍ പ്രവര്‍ത്തനരഹിതമായി. സെര്‍വര്‍ നെറ്റ്വര്‍ക്ക് തകരാറുകള്‍ ആണെന്നാണ് അധികൃതര്‍ പറയുന്നത്.വലഞ്ഞത് നൂറുകണക്കിന് ഉപഭോക്താക്കള്‍.
എസ് ബി ഐ എസ് ബി ടി ലയനത്തോടെ, പ്രവര്‍ത്തനം അവതാളത്തില്‍ ആയ എസ് ബി ഐ ബാങ്ക്. പുതുവത്സരദിനത്തില്‍. ബാങ്കിന്റെ വിശ്വസ്തരായ ഉപയോക്താക്കള്‍ക്ക് മുഖമടച്ചൊരു പുതുവത്സര സമ്മാനമാണ് നല്‍കിയത്.രാവിലെ ഇടപാട് നടത്താന്‍ ബാങ്കിലെത്തിയ ഉപഭോക്താക്കള്‍ ബാങ്കിങ് ഇടപാടുകള്‍ നടത്താനാവാതെ വിഷമിച്ചു. ശാഖകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്ക് തകരാറാണ് പ്രശ്‌നത്തിന് കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം .എടിഎം തടസ്സപ്പെട്ടലും നെറ്റ്വര്‍ക്ക് തടസ്സപ്പെട്ടലും ബാങ്കില്‍ നിത്യസംഭവമാണ് എന്നാണ് പരക്കെ ആക്ഷേപം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നത്. ഉപഭോക്താക്കള്‍ക്ക് വിശ്വാസം കുറയാനും കാരണമായിട്ടുണ്ട്