ഇന്ത്യ മതരാഷ്ട്രമാവില്ല: എ.പി. അബ്ദുള്ളകുട്ടി
ഇന്ത്യയില്‍ ഹിന്ദുസംസ്‌കാരം നിലനില്‍ക്കുന്നിടത്തോളം ഇന്ത്യ മതരാഷ്ട്രമാവില്ലെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി. ബി.ജെ.പി.യുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ സ്വാഭിമാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തില്‍ ഇന്ത്യയിലെ ഒറ്റമുസ്ലീമും ഇന്ത്യ വിട്ട് പോകേണ്ടി വരില്ലന്നും അബ്ദുള്ളക്കുട്ടി.
പരത്വബില്‍ അഭയാര്‍ഥികളെ മാത്രം ബാധിക്കുന്നതാണ്. ഇന്ത്യന്‍ പൗരന്‍മാരെ ഒരു തരത്തിലും ബാധിക്കില്ല. ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന ആരും എവിടേക്കും പോകേണ്ടിവരില്ല. എന്നാല്‍ ഇവിടെ വ്യാജപ്രചരണങ്ങളാണ് നടക്കുന്നത്. പൗരത്വബില്ലിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മുസ്ലീം സമുദായം ഇന്ത്യയ്ക്ക് അവിഭാജ്യഘടകമാണ്. എന്നാല്‍ മുസ്ലീം സമുദായത്തെ മാറ്റി നിര്‍ത്തി കലാപം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രാഷ്ട്രീയ ദുരുദ്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജില്ലാ സെക്രട്ടറി സി. അഖില്‍ പ്രേം, മാനന്തവാടി മണ്ഡലം ജനറല്‍ സെക്രട്ടറി വിജയന്‍ കൂവണ തുടങ്ങിയവര്‍ സംസാരിച്ചു.