പുസ്തകം പ്രകാശനം ചെയ്തു 

0

ആദ്യകാല പത്രപ്രവര്‍ത്തകനും ,ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ സിനി ജോര്‍ജ് മീനങ്ങാടി  രചിച്ച കഥാ-കവിതാ സമാഹാരം ഓര്‍ക്കുക വല്ലപ്പോഴും റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഫാദര്‍ ബിജോ കറുകച്ചാല്‍ പ്രകാശനം ചെയ്തു. കവയിത്രി സുമി മീനങ്ങാടി ആദ്യ പ്രതി ഏറ്റുവാങ്ങി.ഡോ.മാത്യു തോമസ്   അധ്യക്ഷനായിരുന്നു.ഡോ.ബാവ കെ.പാലുകുന്ന് പുസ്തകം പരിചയപ്പെടുത്തി.വി.സുരേഷ്, കെ.വി മനോജ്, കെ. ഇ വിനയന്‍, ഗിരീഷ് ബാബു മീനങ്ങാടി, സജി കാവനാക്കുടി, അരവിന്ദന്‍ മങ്ങാട്, ബേബി വര്‍ഗീസ്, അരവിന്ദന്‍ കനക,ഷിമോദ് ഇരുളം, ശശി താഴത്തുവയല്‍, പി.എസ് ബിനു, കെ  എന്‍. ലജീഷ്,  ഗിരീഷ് നക്ഷത്ര, ജോയ് പാറയില്‍, സിനി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!