ആരവത്തെ വരവേല്‍ക്കാന്‍ വെള്ളമുണ്ട ഒരുങ്ങി
ആരവം 2020 വെള്ളമുണ്ടയുടെ ഉത്സവം തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ജില്ലയിലെ ഏറ്റവും വലിയ ഗ്യാലറി നിര്‍മ്മാണം അവസാനഘട്ടത്തില്‍. 6000 കാണികള്‍ക്ക് ഒരേ സമയം ഇരുന്ന് കളി കാണാനുള്ള ഗ്യാലറിയാണ് ഒരുങ്ങുന്നത്.
ജില്ലയിലെ ഫുട്‌ബോള്‍ മത്സരങ്ങളുടെ ചരിത്രം മാറ്റി കുറിച്ച് ആരവം2019 ആവേശം ഉള്‍കൊണ്ട് ആരവം 2020നെ വരവേല്‍ക്കാന്‍ വെള്ളമുണ്ട ഒരുങ്ങി.ഗാലറിയുടെ നിര്‍മ്മാണ പ്രവര്‍ത്തി അവസാനഘട്ടത്തിലാണ് ഇപ്പോള്‍. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഗാലറിയുടെ നിര്‍മാണം.6000 കാണികള്‍ക്ക് ഒരേ സമയം ഇരുന്ന് കളി കാണാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഖിലേന്ത്യാ ഫുട്‌ബോള്‍ മത്സരത്തെ വരവേല്‍ക്കാന്‍ വെള്ളമുണ്ട ഒരുങ്ങിക്കഴിഞ്ഞു. വലിയ കമാനങ്ങളും കൊടിതോരണങ്ങളും. ബാനറുകളും വെള്ളമുണ്ട പഞ്ചായത്തില്‍ ആകെ നിറഞ്ഞു കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂര്‍ണമെന്റിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയആവേശത്തിലാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് നടക്കുന്നത്.