ചെസ്സ് പരിശീലന കളരിക്ക് സമാപാനം
ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടെ തേറ്റമലയില്‍ അഞ്ചു ദിവസം നീണ്ടുനിന്ന ചെസ്സ് പരിശീലന കളരിക്ക് സമപാനം. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പന്ത്രണ്ടാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തേറ്റ മലസംഘചേതന ഗ്രന്ഥശാല ബാലവേദിയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. തേറ്റമല സെന്റ് സ്റ്റീഫന്‍സ് പള്ളി വികാരി ഫാദര്‍ സ്റ്റീഫന്‍ ചീക്ക പാറയില്‍ ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കി. കേക്ക് മുറിച്ചായിരുന്നു ആഘോഷപരിപാടികള്‍. പിടിഎ പ്രസിഡണ്ട് നാസര്‍ കൂത്തുപറമ്പന്‍, ശംഭു, അന്‍വര്‍, മറക്കല്‍ ക്ലബ് സെക്രട്ടറി ജോയി, വിജിത്ത് വെള്ളമുണ്ട, ഷംസു, ഹാരിസ്, യൂനസ് തുടങ്ങിയവര്‍ സംസാരിച്ചു. കൃഷ്ണന്‍കുട്ടി രാരോത്ത്, ഇബ്രാഹിം കേളോത്ത് എന്നിവരായിരുന്നു പരിശീലനം നല്‍കിയത്. 40 കുട്ടികള്‍ പരിശീലനപരിപാടിയില്‍ പങ്കാളികളായി. മാജിക് ഷോയും അരങ്ങേറി.