മൃതദേഹം തമിഴ്‌നാട് സ്വദേശി ആശൈ കണ്ണന്റേത്
വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശി ആശൈ കണ്ണന്റേത്. കൃത്യം നടത്തിയത് മകനും സുഹൃത്തുമെന്ന് സൂചന. കൊലപാതകത്തിലേക്ക് നയിച്ചത് വീട്ടിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍. പോലീസ് ഫൊറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും താഹസില്‍ദാരുടെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോട്ടത്തിനയച്ചു. കഴിഞ്ഞദിവസം നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുളളിലാണ് മൃതുദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.