സൂര്യപ്രിയക്ക് വീടൊരുങ്ങുന്നു

0

എസ്പിസി അംഗങ്ങള്‍ കൈകോര്‍ത്തു.സൂര്യപ്രിയക്ക് വീടൊരുങ്ങുന്നു. പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌ക്കൂളിലെ എസ്പിസി അംഗം മാനന്തവാടി മെലെ 54ല്‍ സൂര്യപ്രിയക്കാണ് എസ്പിസി അംഗങ്ങളും ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ നാല് സെന്റ് സ്ഥലത്ത് 750 സ്‌ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മ്മിക്കുന്നത്. പയ്യമ്പള്ളി സ്‌കുളിലെ എസ്പിസി അംഗങ്ങളും ഇരിങ്ങാലകുട ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് ഒന്നര ലക്ഷം രുപയും കോഴിക്കോട് ജില്ലയിലെ കൂടത്തായി സെന്റ് മേരീസ് ഹൈസ്‌ക്കുളിലെ എസ്പിസിയും പ്രദേശത്തെ ജീവന്‍ ചാരിറ്റി ട്രസ്റ്റും ചേര്‍ന്ന് എഴര ലക്ഷം രൂപയുമാണ് വീട് നിര്‍മ്മാണത്തിനായി സ്വരൂപിച്ചത്. തറക്കല്ലിടല്‍ കര്‍മ്മം മാനന്തവാടി എഎസ്പി വൈഭവ് സക്‌സേന നിര്‍വ്വഹിച്ചു.സ്‌കുള്‍ പ്രധാനധ്യാപന്‍ ഇ.കെ പൗലോസ്, നഗരസഭ കൗണ്‍സിലര്‍ ലില്ലി കുര്യന്‍.റെജി കരോട്ട്, സന്തോഷ് കുമാര്‍, ഫാ:ജോയ് പുല്ലംകുന്നേല്‍,ഗഫൂര്‍,ഫാ:വിപിന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!