ദൂരൂഹ സാഹചര്യത്തില്‍ ആദിവാസി യുവാവ് മരിച്ചു
തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിലെ ശശി (36) ആണ് മരിച്ചത്.ഇന്നലെ രാത്രി മദ്യലഹരിയിലായിരുന്ന ശശി രാവിലെയോടെ വീടിനുള്ളില്‍ അവശനായി കാണപ്പെടുകയും രാവിലെ 7 മണിയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയില്‍ കോളനിയിലെ മറ്റ് ചിലരുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു.ശശിയുടെ തലയില്‍ അടിയേറ്റ പരിക്കുകളുണ്ടായിരുന്നതായി ബന്ധുകള്‍ പറയുന്നു. തലപ്പുഴ പോലീസ് സ്ഥലതെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.