സഹായങ്ങള്‍ ലഭിച്ചില്ലെന്ന് സിസ്റ്റര്‍ ദീപയുടെ കുടുംബം
ഇംഗ്ലണ്ടിലുള്ള സിസ്റ്റര്‍ ദീപയെ മാനസിക രോഗിയാക്കി പുറംതള്ളിയെന്നും , സഹായങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ട് രൂപതയെ സമീപിച്ചെങ്കിലും ഒരു തരത്തിലും സഹായിച്ചില്ലെന്ന് സിസ്റ്റര്‍ ദീപയുടെ പിതാവ് കല്ലറ ജോസും, സഹോദരന്‍ ബിന്റോ കെ.ജോസും മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രൂപതാ പി.ആര്‍.ഒ. അംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പരിമിതികളില്‍ നിന്ന് സഹായിച്ചു എന്ന് പറയുന്നത് തെറ്റാണ്. ദീപയുടെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് രൂപതാധികൃതര്‍ അറിയിച്ചത്. സമാധാനപരമായ രീതിയില്‍ ശ്രദ്ധക്ഷണിക്കല്‍ സമരമാണ് തങ്ങള്‍ നടത്തിയതെന്നും ഒരുസംഘം ആളുകള്‍ മനപൂര്‍വ്വം ഞങ്ങളെ തടയുകയാണ് ഉണ്ടായതെന്നും,ഞങ്ങളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാത്ത രൂപത സമരം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിച്ചു.