കാട്ടുപോത്ത് കിണറ്റില്‍ വീണു.
മക്കിയാട്: കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിരവില്‍പുഴ-കുറ്റ്യാടി റോഡ് സൈഡില്‍ മട്ടില്ല യം ചുങ്കത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി വീണ്ടും ഉള്‍ക്കാട്ടിലേക്ക് വിട്ടു. ഇന്നലെ രാവിലെ 10 മണിയോടെയാണ് കിണറ്റില്‍ വീണ കാട്ടുപോത്തിനെ ആദിവാസി യുവാവ് കാണാനിടയായത്.ഉടന്‍ തന്നെ വിവരമറിഞ്ഞെത്തിയ ഡെപ്യൂട്ടി റെയിഞ്ചര്‍ എ.പ്രഭാകരന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടുപോത്തിനെ രക്ഷിക്കാനാവശ്യമായ നടപടി സ്വീകരിച്ചു. ജെ.സി.ബി.ഉപയോഗിച് കിണര്‍ വക്ക് ഇടിച്ച് നിരത്തി മാനന്തവാടിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് ജീവക്കാരുടെയും, നാട്ടുകാരുടെയും കഠിനാദ്ധ്വാനത്തിന്റെ ഭാഗമായി കാട്ടുപോത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ജെ.സി.ബി.സഹായത്തോടെ കാട്ടിയെ പൊക്കി എടുത്ത് ലോറിയില്‍ കയറ്റി അരിമല ഭാഗത്ത് എത്തിച്ച് ഉള്‍കാട്ടിലേക്ക് കയറ്റിവിട്ടു.പുലര്‍ച്ചെ വീണ കാട്ടുപോത്ത് വീഴ്ച്ചയില്‍ പരിക്ക് പറ്റി അവശയായതിനാല്‍ അക്രമ സ്വഭാവം കാണിച്ചില്ല.