മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.
വാളാട് പ്ര ശാന്തിഗിരി പറയന്‍ കുഴിയില്‍ വിത്സന്റെ പുരയിടത്തില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്. പാമ്പിനെ കണ്ട ഉടനെ പാമ്പ് പിടുത്ത വിദഗ്ദ്ധനായ സുജിത് വരയാലിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാളം തുരന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. നിരവധി ആളുകള്‍ വഴിനടക്കുന്നിടമാണിത്. ഇതിനകം നിരവധി പാമ്പുകളെ പിടികൂടിയിട്ടുള്ള സുജിത് ആദ്യമായാണ് ആറടിയോളം നീളവും 20 വയസ് പ്രായമുള്ള മൂര്‍ഖനെ പിടികൂടുന്നത്. പാമ്പിനെ പിടികൂടിയതറിഞ്ഞു സ്ഥലത്ത് തടിച്ചുകൂടിയവരുടെ പാമ്പിന്റെ കടിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഒരുമണിക്കൂറോളം സുജിത് വരയാല്‍ മറുപടി നല്‍കി. പിടികൂടിയ മൂര്‍ഖനെ ഫോറെസ്റ്റില്‍ തുറന്നു വിടാനായി വനം വകുപ്പ് അധികൃതര്‍ കൊണ്ടുപോയി.