വൈകല്യം തളര്‍ത്താത്ത ബാപ്പൂട്ടിയെ ആദരിച്ച് വിദ്യാര്‍ത്ഥികള്‍.

0

ലോക ഭിന്നശേഷിദിനാചരണത്തില്‍ കല്ലുക്കെണി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രദേശവാസിയായ ബാപ്പൂട്ടിയെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ജോളി സ്‌കറിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈകല്യമുള്ള കാലുകളെ മറന്ന്കൃഷി പണികള്‍ ചെയ്യുകയും, പരസഹായമില്ലാതെ കുടുംബം നോക്കുകയും ചെയ്ത ബാപ്പൂട്ടിയുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും ജോളി പറഞ്ഞു.പിടിഎ പ്രസിഡന്റ് വിജയന്‍ അധ്യക്ഷനായിരുന്നു.പ്രധാന അധ്യാപകന്‍ അബ്ദുള്‍ റസാഖ്,അധ്യാപകരായ രാസ്‌വി,സൈഫുന്നീസ,രേഷ്മ,പ്രസീത,രാജു,ബാവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!