ഡിസംബര്‍ രണ്ട് മുതല്‍ ഉപവാസ സമരം

0

ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ട സംഭവത്തില്‍ ഉത്തരവാദികള്‍ ആരോഗ്യ വകുപ്പും ,സംസ്ഥാന സര്‍ക്കാരുമാണെന്ന് ബി.ജെ.പി ബത്തേരി നിയോജക മണ്ഡലം കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കിയ നഗരസഭയും ,കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയ സ്‌കൂള്‍ അധികൃതരും കുറ്റക്കാരാണെങ്കിലും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവൊന്ന്‌കൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടത്. വയനാട് മെഡിക്കല്‍ കോളജ് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കണം ,അതിന് കാലതാമസം വരുമെന്നതിനാല്‍ ബത്തേരി താലൂക്ക് ആശുപത്രി മിനി മെഡിക്കല്‍ കോളജ് ആക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ രണ്ട് മുതല്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നാല് ദിവസം ഉപവാസ സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.പി മധു ,പി .എം അരവിന്ദന്‍ ,വി .മോഹനന്‍ ,കെ .സി കൃഷ്ണന്‍കുട്ടി ,ടി.എന്‍ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!