അഖില വയനാട് ക്വിസ് മത്സരം സംഘടിപ്പിച്ചു
215-ാംപഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ സംഘാടനത്തില്‍ പഴശ്ശി രാജ സ്മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ അഖില വയനാട് ക്വിസ് മത്സരം സംഘടിപ്പിച്ചു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു.ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് വിഭാഗങ്ങളിലായിരുന്നു മത്സരം. മാനന്തവാടി നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു, പഴശ്ശി ഗ്രന്ഥാലയം ഭാരവാഹികളായ കെ.ഷബിത, ഇ.വി.അരുണ്‍, എ.അയൂബ്, നിസാര്‍ സി.വി, സാജന്‍ ജോസ് തുടങ്ങിയവര്‍ ക്വസ് മത്സരത്തിന് നേതൃത്വം നല്‍കി.നൂറിലധികം ടീമകള്‍ മത്സരത്തില്‍ പങ്കാളികളായി.