നിയമം കേരളത്തിലും നടപ്പാക്കണമെന്ന്
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം ജാമ്യമില്ലാകുറ്റമാക്കാനുള്ള നിയമം കേരളത്തിലും നടപ്പാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മാനന്തവാടിയില്‍ നടന്ന മെമ്പര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ്,പ്രസ് സ്റ്റിക്കര്‍ വിതരണം കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി കെ ഫിലിപ്പോസ് നിര്‍വ്വഹിച്ചു . ജില്ലാ പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ് അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം ജസ്റ്റിന്‍ ചഞ്ചട്ടയില്‍ .രവീന്ദ്രന്‍ കാവുഞ്ചോല, സത്താര്‍ ആലാന്‍, പ്രഭാകരന്‍. ജിന്റ്റോ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു..