കേരളോത്സവം സമാപിച്ചു
മാനന്തവാടി നഗരസഭ കേരളോത്സവം സമാപിച്ചു. ഗാന്ധിപാര്‍ക്കില്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അദ്ധ്യക്ഷനായിരുന്നു. ഗോപിനാരായണന്‍ സംസ്‌ക്കാരിക പ്രഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ശാരദ സജീവന്‍, ലില്ലി കുര്യന്‍, കടവത്ത് മുഹമ്മദ്്, വര്‍ഗ്ഗീസ് ജോര്‍ജ്, കൗണ്‍സിലര്‍ ഹുസൈന്‍ കുഴിനിലം തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് എം.സുധാകരന്റെ താവം ഗ്രാമവേദി അവതരിച്ച നാടന്‍ കലാരൂപങ്ങളും അരങ്ങേറി. ഘോഷയാത്രയും ഉണ്ടായിരുന്നു.