ബത്തേരിയില്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.അദ്ധ്യാപകരില്‍ നിന്നും, കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയുടെ സഹപാഠികളില്‍ നിന്നുമാണ് മൊഴിയെടുത്തത്. മെഡിക്കല്‍ ബോര്‍ഡിനെയും ഡി.പി.ഐയുടെയും റിപ്പോര്‍ട്ട് കൂടികിട്ടിയ ശേഷം ആയിരിക്കും മറ്റു തുടര്‍നടപടികള്‍ ഉണ്ടാവുക എന്നാണ് അറിയുന്നത്.
ബത്തേരിയില്‍ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. തിങ്കളാഴ്ച അദ്ധ്യാപകരില്‍ നിന്നും ഇന്നലെ വിദ്യാര്‍ഥിയുടെ സഹപാഠികളില്‍ നിന്നുമാണ് മൊഴിയെടുത്തത്.ആറോളം അധ്യാപകരില്‍ നിന്നും പതിനാറോളം വിദ്യാര്‍ഥികള്‍ നിന്നും ഇതുവരെ മൊഴിയെടുത്തു. കൂടാതെ വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിച്ച ബത്തേരിയിലെ 2 ആശുപത്രിയില്‍ നിന്നും വൈത്തിരിയിലെ രണ്ട് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു.അതേസമയം മെഡിക്കല്‍ ബോര്‍ഡിന്റെയും വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടിയശേഷം ആയിരിക്കും ഇതിന്മേല്‍ തുടര്‍നടപടികള്‍ക്കായി ഉണ്ടാവുക. മാനന്തവാടി എ എസ് പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിനി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ മൂന്ന് അധ്യാപകരുടെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടേയും പേരിലാണ് പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരിക്കുന്നത്. അതേ സമയം കുറ്റാരോപിതര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post