ബലം പ്രയോഗിച്ചുളള മദ്യവര്‍ജ്ജനം നടപ്പാക്കലല്ല സര്‍ക്കാര്‍ നയം. ശരിയായ ബോധവല്‍ക്കരണത്തിലൂടെ മദ്യാസക്തിയില്‍ നിന്ന് സമൂഹത്തെ വിമോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന 90 ദിന ജില്ലാതല ബോധവല്‍ക്കരണ തീവ്രയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം.അന്‍സിരി ബീഗു തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.