പ്രീ വൈഗയില്‍ ഉയര്‍ന്ന ആശയങ്ങള്‍ പ്ലാനിംഗ് ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കുമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പ്രീ വൈഗയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാര്‍ഷിക മേഖലയില്‍ വയനാടിന് പുതിയ ദിശാബോധം നല്‍കുന്നതിന് വഴി വെക്കുന്നതായിരുന്നു പ്രീ വൈഗയെന്നും എം.എല്‍. എ. കര്‍ഷകരുടെ കാര്യത്തില്‍ മറ്റ് താല്‍പ്പര്യങ്ങള്‍ ഇല്ലന്നും അദേഹം പറഞ്ഞു
അടുത്ത ബഡ്ജറ്റില്‍ വയനാടിന്റെ കാര്‍ഷിക മേഖലയില്‍ വലിയൊരു വിഹിതം നേടിയെടുക്കാന്‍ ഒരു പ്രൊപ്പോസല്‍ തയ്യാറാക്കി കൃഷി വകുപ്പിനും പ്ലാനിംഗ് ബോര്‍ഡിനും സമര്‍പ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.ചടങ്ങില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു.പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ബി.സുരേഷ്, കൃഷ്ണ മോഹന്‍,പള്ളിയറ രാമന്‍, സി.കെ. ശിവരാമന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മാരായ പി.ശാന്തി, എലിസബത്ത് പുന്നൂസ്, സാറാ, ഉണ്ണിമോന്‍, സജിമോന്‍, ലീല കൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ അജയ് അലക്‌സ്, കെ.മമ്മൂട്ടി, മണികണ്ഠന്‍, ഗുണശേഖരന്‍, സന്തോഷ്, ഇന്ദു, ജെസ്സിമോള്‍, രാജി വര്‍ഗീസ്, ടെസ്സി, ജോയ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.