വേതനമില്ലെങ്കില്‍ പട്ടിണിസമരം
അഞ്ചു മാസത്തെ വേതന കുടിശ്ശിക അഞ്ചുകോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പട്ടിണി സമരമടക്കമുള്ള സത്യാഗ്രഹ മാര്‍ഗങ്ങള്‍ക്ക് വയനാട് വേദിയാകുമെന്ന് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) എടവക ഘടകം മുന്നറിയിപ്പ് നല്‍കി.കല്ലോടി പോസ്റ്റ് ഓഫീസ്സിലേയ്ക്ക് സംഘടിപ്പിച്ച മാര്‍ച്ചും,ധര്‍ണയും വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറി എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു.എടവക മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ജോര്‍ജ് പടകൂട്ടില്‍ അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ ഐ.എന്‍.ടി.യു.സി മാനന്തവാടി താലൂക്ക് പ്രസിഡണ്ട് ടി.എ.റെജി,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന്‍ ,തോട്ടത്തില്‍ വിനോദ് ,മുതുവോടന്‍ ഇബ്രാഹിം, ജോണ്‍ വാളേരി, കെ.എം അഹമ്മദ് കുട്ടി മാസ്റ്റര്‍, ജോഷി വാണാക്കുടി,സി.എച്ച്.ഇബ്രാഹിം,എം ‘കെ.ജയപ്രകാശ്,ഗിരിജ സുധാകരന്‍, ആഷമെജോ ,ബിന്ദു ജോണ്‍, ഷൈനി ജോര്‍ജ്, ലീല ഗോവിന്ദന്‍ അസോസിയേഷന്‍ പ്രസിഡണ്ട് വത്സ ജോസ് , സെക്രട്ടറി ബിന്ദു ബാബു തുയങ്ങിയവര്‍ സംസാരിച്ചു.