*ജില്ലയിൽ വീണ്ടും ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു; പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്; വാക്സിനേഷനുകൾ എടുക്കാൻ വിമുഖത കാണിക്കുന്നതിനെതിരെ കർശന ജാഗ്രത നിർദ്ദേശം*
ഡബ്ല്യു.എം.ഒ മുട്ടിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന ബത്തേരി സ്വദേശിയായ ഒമ്പതുകാരനാണ് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് തൊണ്ടവേദനയും പനിയുമായി ചികിത്സ തേടിയ കുട്ടിയെ പരിശോധിക്കുകയും തുടർന്ന് തൊണ്ടയിലെ സ്രവം മണിപ്പാൽ വൈറോളജി ലാബിൽ പരിശോധനക്കയക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം പരിശോധന ഫലം പുറത്ത് വന്നതിൽ ഡിഫ്ത്തീരിയ സ്ഥിരീകരിക്കുകയായിരുന്നു.ഇതോടെ ഈ വർഷം ഡിഫ്ത്തീരിയ സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി