സമൃദ്ധി പച്ചക്കറി നടീല്‍ ഉദ്ഘാടനം
പോരൂര്‍ സര്‍വോദയ യുപി സ്‌കൂളില്‍ സമൃദ്ധി പച്ചക്കറി നടീല്‍ ഉദ്ഘാടനവും, സബ് ജില്ലാ കലോത്സവ പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടന്നു. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്‌കൂളില്‍ നടപ്പാക്കുന്ന രണ്ടാംഘട്ട ജ്യോതിര്‍ഗമയ ലൈവല്‍ 2 പദ്ധതി തവിഞ്ഞാല്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.തവിഞ്ഞാല്‍ കൃഷിഭവന്‍ കൃഷി പ്രോത്സാഹന പരിപാടിയുടെ ഭാഗമായി സ്വകാര്യസ്ഥാപന ങ്ങള്‍ക്കായി നടത്തുന്ന പ്രൊജക്റ്റ് കൃഷിയുടെ തൈനടീല്‍ ഉദ്ഘാടനം അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എലിസബത്ത് പുന്നൂസ് നിര്‍വഹിച്ചു. ചടങ്ങില്‍ സബ് ജില്ലാ കലോത്സവ വേദിയില്‍ സമ്മാനാര്‍ഹമായ സംഘഗാനം കുട്ടികള്‍ ആലപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ അധ്യക്ഷനായിരുന്നു. എച്ച്എം സര്‍ഗ പിറ്റിഎ പ്രസിഡന്റ് സതീശന്‍. മദര്‍ പിറ്റിഎ പ്രസിഡന്റ് നിഷാ ബേബി, രമേശന്‍ എഴോക്കാരന്‍ സിസ്റ്റര്‍ അഭിഷിക്ത തുടങ്ങിയവര്‍ സംസാരിച്ചു.