എല്‍.ഐ.സി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ സി.ഐ.ടി.യു സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച് സമ്മേളനം ബത്തേരിയില്‍ സംഘടിപ്പിച്ചു. ബത്തേരി ഹോട്ടല്‍ വില്‍ട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് അബ്ബാസ് ഉദ്ഘാടനം ചെയ്തു. കെ. സി ജോണ്‍സണ്‍ അധ്യക്ഷനായിരുന്നു. സി.കെ. ഉണ്ണികൃഷ്ണന്‍, ജയന്‍ കുപ്പാടി, റ്റി. എ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.ഐ.സി പോളിസികളിന്മേലുള്ള ജി.എസ്.ടി നിര്‍ത്തലാക്കുക, പോളിസി ഉടമകള്‍ക്കുള്ള ബോണസ് വര്‍ദ്ദിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.