ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം പൊലീസ് അന്വേഷണം ആരംഭിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം. ഇതിന്റെ ഭാഗമായി മാനന്തവാടി എ.എസ്.പി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തി തെളിവുകള്‍ ശേഖരിച്ചു.
മാനന്തവാടി എഎസ്പി ഡോ. വൈഭവ് സക്സേനയ്ക്കാണ് അന്വേഷണ ചുമതല. കേസില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75കൂടി ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എ എസ് പി പറഞ്ഞു.കേസെടുത്ത സാഹചര്യത്തില്‍ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട നാലുപേരും ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ ഷിജില്‍, ഹൈസ്‌കൂള്‍ എച്ച് എം കെ. കെ. മോഹനന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.കെ കരുണാകരന്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ തുടങ്ങിയവരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. അന്വേഷണത്തിന്റെ അടുത്തഘട്ടമെന്ന നിലയില്‍ പൊലീസ് ഇവരെ ചോദ്യചെയ്യുമെന്നാണ് അറിയുന്നത്.